മാൻ നീർച്ചാലിലേക്കെന്നപോലെ

മണിനാദം കേൾക്കുമ്പോൾ സന്തോഷത്തോടെ ദേവാലയത്തിലേക്ക് ഓടുക. പ്രാർത്ഥനയ്ക്ക് നിൽക്കുമ്പോൾ നിന്റെ മനസ്സ് അധർമ്മ- ലൗകിക ചിന്തകളിൽ  അലയാതിരിക്കാൻ  ദൈവത്തിൽ ഏകാഗ്രമാക്കണം.

'വിജ്ഞാനി മണിയുടെ നാദം കേട്ടാൽ വേഗം
സന്തോഷത്താൽ പള്ളിക്കുള്ളിൽ പാഞ്ഞെത്തേണം
പ്രാർത്ഥിക്കുമ്പോൾ ലക്ഷ്യം തെറ്റിപ്പോകായ് വാൻ  നിൻ
ചിത്തത്തെ നീ ശ്രദ്ധാപൂർവ്വം നിർത്തിടേണം.'
(മാർ യാക്കോബ്, ബുധൻ -രാത്രി നമസ്കാരം)

'നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ,ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു...
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ്‌ എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!' സങ്കീര്‍ത്തനങ്ങള്‍ 42 : 1-2
ശുഭദിനാശംസകൾ!
ഏ. പി. ജോർജ്ച്ചൻ