പാപം ദൈവശക്തിയെ അകറ്റുന്നു

സാംസന്റെ വീഴ്ചയിൽ നിന്ന് അനേകം ആത്മീയ പാഠങ്ങൾ പഠിക്കുവാനുണ്ട്:

സാംസന്റെ ദൈവസ്നേഹം ജഡാസക്തിക്കും അധാർമികതയ്ക്കും വഴി മാറിയപ്പോൾ  വൻനഷ്ടങ്ങളാണ് അവനുണ്ടായത്:

വിശുദ്ധി നഷ്ടപ്പെട്ടു, ദൈവശക്തി നഷ്ടപ്പെട്ടു, കാഴ്ച നഷ്ടപ്പെട്ടു,
ഓട്ടു ചങ്ങലകൊണ്ട്‌ ബന്ധിക്കപെട്ട് കാരാഗൃഹത്തിലായി,  മാവു പൊടിക്കുന്ന അടിമജോലിയെടുക്കേണ്ടി വന്നു .

ദൈവ നിയോഗത്തിൽ നിന്ന് വഴിമാറി,  പാപത്തിന്റെ വഴിയെ നടക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും കൂട്ടായ്മകൾക്കും സഭകൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളാണ് ഇതൊക്കെ.

പത്രോസ്‌ പറഞ്ഞു: നിങ്ങള്‍ പശ്‌ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്‌ധാത്‌മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. പ്രവൃത്തി. 2 : 38
ശുഭാശംസകൾ! 
ഏ. പി. ജോർജച്ചൻ