സൗഹൃദലോകത്തേക്ക് ചുവടുവയ്ക്കു
'വേറിട്ടു നില്ക്കുന്നവന് എല്ലാ നല്ല തീരുമാനങ്ങളോടും എതിർത്തു നില്ക്കാന് പഴുതു നോക്കുന്നു.'
സദൃ.18 : 1
പ്രിയപ്പെട്ടവരുടെ വേർപാട്, കുറ്റവാസന, പലതരം ആസക്തികൾ, വൈകാരിക പ്രതിസന്ധി, വ്യക്തിത്വ വൈകല്യം, ഹൃദയമുറിവുകൾ, പ്രതികാര മനോഭാവം... തുടങ്ങിയ അനേകം കാരണങ്ങളാൽ ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരുണ്ട്. ഇവരിൽ പലരും കുടുംബത്തിലെയും സമൂഹത്തിലെയും കൂട്ടായ്മയിലും പുരോഗമന പ്രവർത്തനങ്ങളിലും സഹകരിക്കാത്തവരും ഇടർച്ചയും ഭിന്നതയുമുണ്ടാക്കുന്ന ശിഥില വാസനക്കാരുമാണ്. ചുരുക്കം ചിലർ മൃത്യുദാഹികളായ സാഡിസ്റ്റുകളുമാണ്.
ഇവരുടെ വൈകാരിക പുനരധിവാസത്തിന് മാനസികാരോഗ്യവിദഗ്ധരും ദൈവചൈതന്യമുള്ളവരും കൈകോർത്തു പരിശ്രമിക്കേണ്ടതുണ്ട്.
'ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യന് ഏകനായിരിക്കുന്നതു നന്നല്ല....'
ഉല്പത്തി 2 : 18
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ