പേരെന്റിംഗ് സഹനങ്ങൾ

'ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട്‌ അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും.
അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.'

ലൂക്കാ 2 : 34-35

യേശു കഷ്ടമനുഭവിക്കേണ്ടതാണെന്ന് ശിമയോന് വെളിപ്പെടുത്തപ്പെട്ടു, ഈ കഷ്ടത മറിയയുടെയും കൂടെ കഷ്ടത ആയിരുന്നു. തന്റെ മകൻ പരിഹസിക്കപ്പെടുന്നതും ഒരു കുറ്റവാളിയെപ്പോലെ ക്രൂശിക്കപ്പെടുന്നതും അവൾക്ക്‌ കാണേണ്ടിവന്നു. കുരിശിൻ ചുവട്ടിൽനിന്നപ്പോൾ മേരിമാതാവിന്റെ ഹൃദയം മെഴുകുതിരിപോലെ ഉരുകിയൊഴുകി...

മക്കളെക്കുറിച്ചുള്ള വ്യാകുലതകളാകുന്ന അനേകായിരം വാളുകൾ  മാതാപിതാക്കളുടെ ഹൃദയത്തിൽ  ആന്തരിക മുറിവുകളുണ്ടാക്കും.  കഠിനാധ്വാനം ചെയ്തും മക്കളെ ഹൃദയത്തിലേറ്റി പ്രാർത്ഥിച്ചും സ്വയം എരിഞ്ഞുകത്തിയും പേരെന്റിങ് നിയോഗം നിറവേറ്റുന്ന മാതാപിതാക്കൾ ആദരണീയരാണ്. അവർക്ക് സ്നേഹവും കരുതലും ബഹുമാനവും നൽകുന്ന മക്കളും തലമുറകളും അനുഗ്രഹിക്കപെടും.

ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ