അനുഗമിക്കുന്നവർ കുരിശെടുക്കണം

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

മത്തായി 8:19
അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
മത്തായി 8:21
ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോടു: കർത്താവേ, ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‍വാൻ അനുവാദം തരേണം എന്നു പറഞ്ഞു.

യേശു കര്‍ത്താവ് ഒരിക്കലും തന്റെ മാര്‍ഗ്ഗം എളുപ്പമുള്ളതാണെന്ന് പറഞ്ഞിട്ടില്ല. ദൈവിക മാനദണ്ഡങ്ങളിൽ നിലവാരം കുറച്ച് അനുയായികളെ ആകര്‍ഷിക്കാൻ ശ്രമിച്ചിട്ടുമില്ല.
ഈ ശാശാസ്ത്രി  തന്റെ തീരുമാനത്തിൽ തിടുക്കക്കാരനായിരുന്നു. യേശുവിന്റെ ശിഷ്യനാകുവാൻ കൊടുക്കേണ്ടി വരുന്ന വിലയെക്കുറിച്ച് അവൻ ആലോചിച്ചില്ല.

21-ാം വാക്യത്തിൽ കാണുന്ന രണ്ടാമത്തെ വ്യക്തി മന്ദഗതിയിൽ തീരുമാനം എടുക്കുന്ന ആളായിരുന്നു. ഈ രണ്ടുതരം ആളുകൾ വിശ്വാസികളിലും ആത്മീയ നേതൃത്വ പദവി ആഗ്രഹിക്കുന്നവരിലുമുണ്ട്. കുടുംബം, ദാമ്പത്യം, ഇടയത്വ നിയോഗങ്ങളിലെ കുരിശ് ചുമലിൽ വരുമ്പോൾ അമിതോത്സാഹികളും അലസരും നിരാശരായി പിന്മാറും. ദൈവശ്രയത്തോടെ സഹനയാത്ര തുടരുന്നവർക്ക് മാത്രമേ നിയോഗങ്ങൾ അനുഗ്രഹകരമായി പൂർത്തിയാക്കുവാൻ കഴിയൂ.

ലൂക്കോസ് 14:27, 33
'തന്റെ ക്രൂശു എടുത്തുകൊണ്ടു എന്റെ പിന്നാലെ വരാത്തവന് എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല.
നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. '

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.