അനുതാപത്തിന്റെ കണ്ണുനീർ

പശ്ചാത്താപത്തിന്റെ ഹൃദയ വ്യഥയിൽ പാപി ചൊരിയുന്ന ഒരു കണ്ണുനീർത്തുള്ളിക്ക് അമൂല്യ രത്നങ്ങളേക്കാൾ വിലയുണ്ട്.
അനുതാപത്തിന്റെ കണ്ണുനീർ പാപിയുടെ മുഖം വിരൂപമാക്കുമെങ്കിലും ഹൃദയം തേജോമയമാക്കും.
  അനുതാപം ഒരു ചിത്രമായി വരക്കുകയാണെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ നിറം കണ്ണുനീരാണ്.  ഹൃദയത്തിൽ  പാപക്ഷമയുടെ സന്തോഷമുണർത്തുന്ന വിസ്മയ പെരുന്നാളാണ് പശ്ചാത്താപത്തിന്റെ കണ്ണുനീർ മഴ

' ബാഷ്പം മൂലം മുഖമത്യന്തം പങ്കിലമാക്കി
വിങ്ങിക്കേഴും പാതകി പാർത്താൽ ഹാ! കമനീയൻ.
മൂല്യംകൂടും രത്നത്തെക്കാൾ പാരം കാമ്യം
താപത്താലെ പാതകി തൂകും കണ്ണീർത്തുള്ളി. 

നീ അനുതാപം ചിത്രമതാക്കാൻ നോക്കുന്നെങ്കിൽ
വർണ്ണച്ചായം കൈക്കൊള്ളേണ്ടാ കണ്ണീരേൽക്കു.
താപത്തിൻ വൻപെരുന്നാളല്ലോ കണ്ണീർവർഷം
കണ്ണീരാലെ മോചന മാർജ്ജിച്ചാനന്ദിക്കൂ.'
(മാർ യാക്കോബ് , ചൊവ്വ - സൂത്താറ നമസ്കാരം) 

'ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും. '
2 രാജാക്കന്‍മാര്‍ 20 : 5 

ശുഭാശംസകൾ!
ഏ. പി. ജോർജ്ച്ചൻ