'ഈ ചെറിയവരില്‍ ആരെയും നിന്‌ദിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.' മത്തായി 18 : 10-11
മനുഷ്യരുടെ സ്‌നേഹശുശ്രൂഷകൾക്കും കാവലിനുമായി ദൈവം തന്റെ ദൂതന്മാരെ നിയമിച്ചാക്കിയിട്ടുണ്ട്, കാവൽ മാലാഖമാർ. എളിയവരുടെ സഹനങ്ങളും ആവശ്യങ്ങളും ദൈവത്തെ അറിയിക്കുവാൻ അവരെ ചുമതലപ്പെടുത്തിയിരിക്കുന്നു.
'ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ കഷ്‌ടതകളിലുംനിന്ന് അവനെ രക്‌ഷിക്കുകയും ചെയ്‌തു.
കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്‌ഷിക്കുന്നു. ' സങ്കീര്‍ത്തനങ്ങള്‍ 34 : 6-7
'നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.' സങ്കീര്‍ത്തനങ്ങള്‍ 91 : 11
എളിയവരെയും ബലഹീനരെയും ചൂഷണം ചെയ്യാനും പരിഹസിക്കാനും പീഡിപ്പിക്കാനും തരംതാഴ്ത്തുവാനുമുള്ള പ്രവണതയാണ് പൊതുവെ സമൂഹത്തിൽ കാണുന്നത്. വേട്ടക്കാർക്കൊപ്പം പക്ഷം ചേരുന്ന മത-രാഷ്ട്രിയ നേതൃത്വവും നീതിന്യായപാലകരും എളിയവരുടെ നിലവിളിക്ക് ചെവി കൊടുക്കാതിരിക്കുമ്പോൾ നീതിയുള്ള നയാധിപനായ ദൈവം ഇടപെടും. അനാഥരോടും എളിയവരോടും അതിക്രമം പ്രവർത്തിക്കുന്നവർ സൂക്ഷിക്കണം, ഏറ്റുമുട്ടുന്നത് ദൈവത്തോടാണ്!
'കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗത്തില്‍നിന്ന് ദൈവത്തിന്റെ ദൂതന്‍ അവളെ വിളിച്ചുപറഞ്ഞു: ഹാഗാര്‍, നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ടാ. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു.' ഉല്‍പത്തി 21 : 16-17
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ