കുട്ടികളെ വഴിനടത്തണം

'യഹോവ സൗരഭ്യവാസന മണത്തപ്പോൾ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തു : മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു... 'ഉല്പത്തി 8:21

 പാപപ്രകൃതിയും പ്രവണതകളും ദൈവിക പ്രമാണങ്ങളിൽ നിന്ന് അകലുവാനുമുള്ള പ്രേരണയും കുട്ടികളിൽ ജന്മസിദ്ധമായിട്ടുണ്ടാകാം. അവരുടെ ചിന്തകളും, വിചാരങ്ങളും സ്വാര്‍ത്ഥതയുള്ളതാണ്.  ദൈവാശ്രയത്തെക്കാൾ ഭൗതിക ആകർഷണമാണ് അവരിൽ കാണുന്നത്. അതിനാൽ കുട്ടികൾ നടക്കേണ്ടുന്ന  തിരുവചനത്തിന്റെ വഴി ചെറുപ്പം മുതൽ  മാതാപിതാക്കളും ഗുരുക്കൻമാരും ആത്മീയ നേതൃത്വവും അവരെ പഠിപ്പിക്കയും അവർക്ക് ഉത്തമ മാതൃകകളായിരിക്കുകയും വേണം.
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ