മക്കളെ സ്‌നേഹശിക്ഷണത്തിൽ വളർത്തണം

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'ശിശുവിന്റെ ഹൃദയത്തില്‍ ഭോഷത്തം കെട്ടുപിണഞ്ഞു കിടക്കുന്നു; ശിക്‌ഷണത്തില്‍ വടി അതിനെ ആട്ടിയോടിക്കുന്നു.'
സദൃ. 22 : 15

ഭോഷത്വത്തോടും, പാപത്തോടും ചായ്‌വുള്ള  സ്വഭാവത്തോടു കൂടെയാണ് ഓരോ കുട്ടിയും ജനിക്കുന്നത് എന്നാണ് ദാവീദിന്റെ നിരീക്ഷണം :

'പാപത്തോടെയാണു ഞാന്‍ പിറന്നത്‌; അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്‌'
സങ്കീര്‍ത്തനങ്ങള്‍ 51 : 5

അതിനാൽ ഓരോ കുട്ടിക്കും പരിശീലനവും സ്നേഹം കൈവിടാതെയുള്ള തിരുത്തലും ശിക്ഷണവും ആവശ്യമാണ്.

'കര്‍ത്താവിന്റെ ശിക്‌ഷണത്തെ നിന്‌ദിക്കരുത്‌; അവിടുത്തെ ശാസനത്തില്‍ മടുപ്പു തോന്നുകയുമരുത്‌.
എന്തെന്നാല്‍, പിതാവ്‌ പ്രിയപുത്രനെ എന്നപോലെ, കര്‍ത്താവ്‌ താന്‍ സ്‌നേഹിക്കുന്നവനെ ശാസിക്കുന്നു.'
സദൃ. 3 : 11-12

'മക്കളെ ശിക്‌ഷകൂടാതെ വളര്‍ത്തുന്നവർ അവരെ വെറുക്കുന്നു; സ്‌നേഹമുള്ള മാതാപിതാക്കൾ മക്കൾക്ക് ശിക്‌ഷണം നല്‍കാന്‍ ശ്രദ്ധ കാണിക്കുന്നു.'
സദൃ. 13 : 24

'നന്നാകുമെന്നു പ്രതീക്‌ഷയുള്ളപ്പോള്‍ നിന്റെ മകനെ ശിക്‌ഷിക്കുക; അവന്‍ നശിച്ചുപൊയ്‌ക്കൊള്ളട്ടെ എന്നു കരുതരുത്‌.'
സദൃ. 19 : 18

'അക്കാലത്ത്‌, ഹഗ്‌ഗീത്തിന്റെ മകന്‍ അദോനിയ താന്‍ രാജാവാകുമെന്നു വന്‍പുപറഞ്ഞു. അവന്‍ രഥങ്ങളെയും കുതിരക്കാരെയും അന്‍പതു അകമ്പടിക്കാരെയും ഒരുക്കി.
നീ എന്താണ്‌ ചെയ്യുന്നത്‌ എന്നു ചോദിച്ച്‌ ഒരിക്കലും പിതാവായ ദാവീദ്‌ അവനെ ശാസിച്ചിരുന്നില്ല.'
1 രാജാക്കന്‍മാര്‍ 1 :5- 6

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.