ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
'നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.'
ഏശയ്യാ 45 : 3
എന്താണ് ദൈവം തരുന്ന അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും?
ജീവിതത്തിലെ പ്രതികൂലതകളാക്കുന്ന അന്ധകാരത്തിൽ നിന്ന് വിരിയുന്ന അമൂല്യ നേട്ടങ്ങളും അനുഗ്രഹങ്ങളും ഉൾക്കാഴ്ചകളുമാണ് 'അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും'.
നമ്മുടെ അബദ്ധങ്ങളെയും വീഴ്ചകളെയും പുതിയ തുടക്കത്തിനുള്ള അടിസ്ഥാനങ്ങളും നന്മകളുമായി ദൈവം രുപാന്തരപ്പെടുത്തും.
ജീവിത ദുരന്തങ്ങളെ ഓർത്തു വിഷമിക്കേണ്ട, അതിലും പല നന്മകൾ ദൈവം ചേർത്തുവച്ചിട്ടുണ്ട്.
'ജോസഫ് പറഞ്ഞു: നിങ്ങള്‍ പേടിക്കേണ്ടാ, ഞാന്‍ ദൈവത്തിന്റെ സ്ഥാനത്താണോ?
നിങ്ങള്‍ എനിക്കു തിന്മചെയ്തു. പക്ഷേ, ദൈവം അതു നന്മയാക്കി മാറ്റി. ഇന്നു കാണുന്നതുപോലെ അനേകംപേരുടെ ജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് അവിടുന്ന് അതു ചെയ്തത്.'
ഉല്പത്തി 50 : 19-20
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.