'അപ്പോള്‍ കര്‍ത്താവിന്റെ ആത്‌മാവ്, സഭാമധ്യേ നിന്നിരുന്ന ആസാഫ് വംശജനും ലേവ്യനും ആയ യഹസിയേലിന്റെ മേല്‍ വന്നു.
യഹസിയേല്‍ പറഞ്ഞു: യൂദായിലും ജറുസലെമിലും വസിക്കുന്നവരും യഹോശാഫാത്ത് രാജാവും കേള്‍ക്കട്ടെ! കര്‍ത്താവ് നിങ്ങളോട് അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഭയപ്പെടേണ്ടാ. നിങ്ങളല്ല, ദൈവമാണ് പൊരുതുന്നത്. നാളെ അവര്‍ക്കെതിരേ പുറപ്പെടുക. കര്‍ത്താവ് നിങ്ങളോടുകൂടെയുണ്ട്.'
2 ദിനവൃത്താന്തം 20 : 14-17
നീതി നിമിത്തം ഉപദ്രവിക്കപെടുമ്പോൾ ശത്രുവിനെ പ്രതിരോധിക്കാൻ നമുക്ക് മുൻപിൽ ദൈവം പടക്കളത്തിലെത്തും. നമ്മളല്ല, ദൈവമായിരിക്കും പൊരുതുക.
'മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്‌ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നു കണ്ട ഈജിപ്‌തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല.
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.'
പുറപ്പാട് 14 : 13-14
'ശക്‌തന്‍മാരും ധീരന്‍മാരുമായിരിക്കുവിന്‍. അസ്‌സീറിയാ രാജാവിനെയും അവന്റെ സൈന്യവ്യൂഹത്തെയും കണ്ടു ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ. അവനോടുകൂടെയുള്ളവനെക്കാള്‍ ശക്‌തനായ ഒരുവന്‍ നമ്മോടുകൂടെയുണ്ട്.
നമ്മോടുകൂടെയുള്ളത് നമ്മുടെ ദൈവമായ കര്‍ത്താവാണ്. അവിടുന്നു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി പൊരുതുകയും ചെയ്യും. യൂദാ രാജാവായ ഹെസെക്കിയായുടെ വാക്കുകള്‍ ജനത്തിനു ധൈര്യം പകര്‍ന്നു.'
2 ദിനവൃത്താന്തം 32 : 7-8
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ