നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാകാതിരിക്കേണ്ടതിനാണ് ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞത്.
അവര്‍ നിങ്ങളെ സിനഗോഗുകളില്‍ നിന്നു പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു...
എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.' യോഹന്നാന്‍ 16 : 1-33
ശിഷ്യന്മാർ ക്രിസ്തീയ ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികൾ അനുഭവിക്കേണ്ടി വരുമെന്ന് ക്രിസ്തു മുൻകൂട്ടി പറയുകയാണിവിടെ.
ഈ മുന്നറിയിപ്പുകൾ നമുക്കും ബാധകമാണ്. ക്രിസ്തിയ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നവർക്ക് കുടുംബത്തിലും ദാമ്പത്യത്തിലും ഇടയത്വ ശുശ്രുഷയിലും സാമൂഹ്യജീവിതത്തിലും ശത്രുതയും പീഡനങ്ങളും നേരിടേണ്ടിവരും. തിരിച്ചെതിർക്കാതെ, പരിഭവം പറയാതെ, കുരിശു ചുമന്ന ക്രിസ്തുവിന്റെ കാലടികൾ പിന്തുടരുവനാണ് നമുക്കുള്ള നിയോഗം.
'യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും.'
2 തിമോത്തേയോസ് 3 : 12
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ