ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
ദുഷ്ട മനുഷ്യരുടെ പേഴ്സണാലിറ്റി പ്രൊഫൈൽ വിവരിക്കുന്ന ബൈബിളിലെ അദ്ധ്യായമാണ് പത്താം സങ്കിർത്തനം.
അഞ്ചു സ്വാഭാവ വൈകല്യങ്ങളാണ് ദാവീദ് ചുണ്ടിക്കാണിക്കുന്നത് :
1. അഹങ്കാരം :
'ദുഷ്ടര്‍ ഗര്‍വോടെ പാവങ്ങളെപിന്തുടര്‍ന്നു പീഡിപ്പിക്കുന്നു;
ദുഷ്ടന് തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു വന്‍പുപറയുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 10 : 2-3
2. വിഷലിപ്ത വാക്കുകൾ:
'അവന്റെ വായ് ശാപവും വഞ്ചനയുംഭീഷണിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ നാവിനടിയില്ദ്രോഹവും അധര്‍മവും കുടികൊള്ളുന്നു.' സങ്കീര്‍ത്തനങ്ങള്‍ 10 : 7
3. അത്യാഗ്രഹം :
'അത്യാഗ്രഹി കര്‍ത്താവിനെ ശപിച്ചുതള്ളുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 10 : 3
4. അക്രമാസക്തർ :
'പാവങ്ങളെ പിടിക്കാന്‍ അവന് സിംഹത്തെപ്പോലെ പതിയിരിക്കുന്നു; പാവങ്ങളെ വലയില്‍ കുടുക്കിഅവന്‍ പിടിയിലമര്‍ത്തുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 10 : 9
5. ദൈവനിഷേധികൾ :
'ദുഷ്ടന് തന്റെ അഹങ്കാരത്തള്ളലാല്‍ ദൈവത്തെ അന്വേഷിക്കുന്നില്ല; ദൈവമില്ല എന്നാണ് അവന്റെ വിചാരം.'
സങ്കീര്‍ത്തനങ്ങള്‍ 10 : 4
ഈ സ്വഭാവ വൈകല്യങ്ങൾ ഒന്നോ അതിലധികമോ നമ്മിലുണ്ടെങ്കിൽ സൂക്ഷിക്കണം:
'ദുഷ്ടര്‍ വിച്ഛേദിക്കപ്പെടും; കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ ഭൂമി കൈവശമാക്കും.
അല്പസമയം കഴിഞ്ഞാല്‍ ദുഷ്ടന് ഇല്ലാതാകും; അവന്റെ സ്ഥലത്ത് എത്രയന്വേഷിച്ചാലും അവനെ കാണുകയില്ല.'
സങ്കീര്‍ത്തനങ്ങള്‍ 37 : 9-10
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.