ഇമ്മനുവേൽ കുടെയുണ്ട്

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക്‌ ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക്‌ ഉത്തരമരുളണമേ!'
സങ്കീര്‍ത്തനങ്ങള്‍ 69 : 13

പരിഹാസം, അപമാനം, പരദൂഷണം തുടങ്ങി അനേകം പ്രതിസന്ധികൾ ദാവീദിന് നേരിടേണ്ടി വന്നു.
അപ്പോഴൊക്കെ,  'അങ്ങേക്ക്‌ ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക്‌ ഉത്തരമരുളണമേ' എന്നാണ് ദാവീദ് പ്രാർത്ഥിച്ചത്.

ജീവിത സഹനങ്ങൾ നമ്മെ അടിച്ചമർത്തുമ്പോൾ, ദൈവത്തിൽ നിന്ന് തിരിയാനും വിശ്വാസം ഉപേക്ഷിക്കാനുമൊക്കെ   പ്രലോഭനങ്ങൾ ഉണ്ടാകും.  സാഹചര്യങ്ങൾ എത്ര നിരാശ നിറഞ്ഞതായാലും മടുത്തു പോകാതെ,  പ്രാർത്ഥനയിൽ ഉറച്ചു നിൽക്കുമെന്ന്  തീരുമാനമെടുക്കണം. ദൈവം നമ്മുടെ  പ്രാർത്ഥന കേൾക്കും, വൈകിയാണെങ്കിലും മറുപടി ഉണ്ടാകും, അവൻ നമ്മെ ഒരിക്കലും അനാഥരായി കൈവിടില്ല.

 മറ്റുള്ളവരുടെ തിരസ്കരണം ചിലപ്പോൾ ദൈവത്തോട് കൂടുതൽ അടുക്കാൻ സഹായകമാകും. കഷ്ടങ്ങളിൽ ദൈവം അടുത്ത തുണയാണെന്നും നുറുങ്ങിയ ഹൃദയത്തെ കർത്താവ് നിരസിക്കില്ലെന്നും മനസ്സിലാക്കുവാനും ദൈവത്തിൽ കൂടുതൽ ആശ്രയിക്കുവാനും ജീവിതത്തിലെ ഒറ്റപ്പെടലും സഹനങ്ങളും അനേകർക്ക് പ്രയോജനപ്പെടാറുണ്ട്.

' നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി.'
സങ്കീർത്തനങ്ങൾ 119:71

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.
       
(Tyndale )