നിങ്ങൾ തനിച്ചല്ല

ലോകവും പ്രിയപ്പെട്ടവരും  കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും തള്ളിക്കളയുകയും ചെയ്യുമ്പോൾ ജീവിതത്തിൽ തനിച്ചായി പോയി എന്നോർത്ത് വിഷമിക്കരുത്. 'ഞാൻ നിങ്ങളെ അനാഥരായി വിടില്ല' എന്ന കർത്താവിന്റെ ഉറപ്പ് വ്യക്തിപരമായി നിങ്ങൾക്കുള്ള  പ്രോമിസ് ആണ്. നിങ്ങളെ സ്നേഹിക്കാനും സാന്ത്വനിപ്പിക്കാനും കൈത്താങ്ങൽ  തരാനും കുറച്ചുപേരെ പ്രതിസന്ധികളിൽ  ദൈവത്തിന്റെ സമയത്ത് ദൈവം ഒരുക്കിയിരിക്കും. പിന്തുണയ്ക്കും മോറൽസപ്പോർട്ടിനും വേണ്ടി മൂല്യബോധമില്ലാത്തവരുമായി സൗഹൃദം സ്ഥാപിക്കരുത്, സ്വാതന്ത്ര്യം അടിയറവയ്ക്കരുത്. ഹാഗറിന്  മരുഭൂമിയിൽ നീരുറവ  ഒരുക്കിയ ദൈവം നമ്മെ പിന്തുണയ്ക്കാൻ തക്കസമയത്ത്  കുറച്ചുപേരെ പറഞ്ഞയക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കണം,

ഏകാന്തപഥികരായി കണ്ണുനീരിന്റെ  വഴിയിലൂടെ ജീവിതയാത്ര തുടരുമ്പോൾ  ഇമ്മാനുവലിന്റെ  വാക്കുകളിൽ ഹൃദയമുറപ്പിച്ച്, ഒന്നിലും പതറാതെ, സധൈര്യം മുന്നോട്ടു പോകണം:
                   'ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്‌ജിച്ചു തലതാല്‌ത്തും; നിന്നോട്‌ ഏറ്റുമുട്ടുന്നവര്‍ നശിച്ച്‌ ഒന്നുമല്ലാതായിത്തീരും.
നിന്നോട്‌ ശണ്‌ഠകൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവര്‍ ശൂന്യരാകും.
നിന്‍െറ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍െറ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.' (ഏശയ്യാ 41 : 10-13)