തന്റെ പരസ്യ ശുശ്രൂഷയിൽ സ്ത്രീകളുടെ മഹത്വവും മാന്യതയും ഉയർത്തിപ്പിടിക്കാൻ ക്രിസ്തു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പുരുഷനെപ്പോലെ തന്നെ ദൈവരാജ്യത്തിന്റെ തുല്യ അവകാശിയായ സ്ത്രീയുമായി വചനം പങ്കുവെക്കുവാനും സൗഖ്യം നൽകുവാനും ക്രിസ്തു തയ്യാറായി.
ശിക്ഷ്യരാകുവാനും റബായിയുമായി പൊതു സ്ഥലത്ത് വെച്ച് സംസാരിക്കാനും പുരുഷന് മാത്രം അനുവാദം ഉണ്ടായിരുന്ന കാലത്താണ് സ്ത്രീകളെ തന്റെ സഹയാത്രികരായി ക്രിസ്തു ചേർത്തുനിർത്തിയത് :
ലൂക്കോസ്
8:1-3 അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.
അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയുംഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കു ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.
മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നിവരാണ് ഉയർപ്പ് സംഭവങ്ങൾ വായിക്കുമ്പോൾ നമ്മൾ പരിചയപ്പെടുന്ന ഈസ്റ്റർ വനിതകൾ. ക്രിസ്തു പിടിക്കപ്പെട്ടപ്പോൾ ഇരുളിൽ മറയുകയും യഹൂദന്മാരെ ഉള്ള ഭയത്താൽ വാതിൽ അടച്ചു മറഞ്ഞിരിക്കുകയും ചെയ്ത ശിഷ്യന്മാരെ പോലെ അല്ലായിരുന്നു അവർ. കുരിശിൽ ചുവട്ടിലും കർത്താവിന്റെ ശവസംസ്കാര ശുശ്രൂഷയിലും അനേകം സ്ത്രീകൾ സധൈര്യം നിലകൊണ്ടു:
ലൂക്കോസ്
23:27 ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു.
23:55-56 ഗലീലയിൽനിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു
മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
ഈ സ്ത്രീകൾ പ്രത്യാശ കൈവിടാതെ അതിരാവിലെ കല്ലറക്കൽ എത്തി.
റോമൻ പട്ടാളക്കാർ കാവൽ നിൽക്കുന്ന മുദ്രവെച്ച കല്ലറയുടെ അടുത്ത് ചെല്ലാൻ സാധിക്കുമോ, കല്ല് മാറ്റി തരുവാൻ ആരെങ്കിലും ഉണ്ടാകുമോ എന്നൊന്നും അവർ ആശങ്കപ്പെട്ടില്ല. സ്വന്തം സുരക്ഷിതത്വത്തെയും പ്രതിസന്ധികളെയും കുറിച്ച് ചിന്തിക്കാതെ, ഒരു പുരുഷന്റെയും സഹായമില്ലാതെ, നന്നേ പ്രഭാതത്തിൽ സുഗന്ധ വർഗങ്ങളും ആയി കർത്താവിന്റെ കല്ലറയെ ലക്ഷ്യമാക്കി ചുവടുവെച്ച ഈ ധീരവനിതകൾ വിസ്മയ വിശ്വാസത്തിന്റെ സാക്ഷികളാണ്.
രക്ഷകൻ ഉയർത്തെഴുന്നേറ്റു എന്ന് മാലാഖ അവരെ അറിയിച്ചു. കോടതിയിൽ സാക്ഷികളാകാൻ സ്ത്രീകൾക്ക് യോഗ്യത ഇല്ലായിരുന്നു കാലത്ത് അവർ ഉയർപ്പിന്റെ സാക്ഷികളായി സദ്വർത്തമാനം അപ്പസ്തോലന്മാരെ അറിയിച്ചു.
അതുകേട്ട ശിഷ്യന്മാരുടെ പ്രതികരണം എന്തായിരുന്നു?
ലൂക്കോസ്
24:3-11 അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു.
ഭയപ്പെട്ടു മുഖം കുനിച്ചുനില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?
അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു;
കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
ഈ വാക്കു അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.
ശൂന്യമായ കല്ലറ ആദ്യം കാണുവാനും ഉയർപ്പ് സന്ദേശം ലോകത്തെ അറിയിക്കുവാനും ഭാഗ്യം ലഭിച്ച സ്ത്രീകളായിരുന്നു ഇവർ.
യോഹന്നാൻ പതിനഞ്ചാം അധ്യായത്തിലെ വിവരണമനുസരിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം കണ്ടത് മേരി മഗ്ദലനയാണ്. ദുരാത്മാക്കളിൽ നിന്ന് വിമോചിപ്പിച്ച ക്രിസ്തുവിനു ഹൃദയവും ആത്മാവും മനസ്സും അവൾ സമർപ്പിച്ചിരുന്നു. അതുകൊണ്ട് ഉയർപ്പിന്റെ സന്ദേശം പറയുവാനുള്ള അർഹതയും യോഗ്യതയും അവൾക്ക് നൽകി. ഈ പരമ ഭാഗ്യം ലഭിച്ച അവൾ ശിക്ഷ്യൻമാരോടു പറഞ്ഞു :
ഞാൻ കർത്താവിനെ കണ്ടു!
കർത്താവിന്റെ കല്ലറയിൽ കടക്കാനും ഉയിർപ്പിന്റെ സന്ദേശം മാലാഖയിൽ നിന്ന് കേൾക്കുവാനും ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം നേരിട്ട് കാണുവാനുമുള്ള ഭാഗ്യം സ്ത്രീകൾക്ക് ലഭിച്ചു.
ആത്മീയത്തിലും സമൂഹത്തിലും തടഞ്ഞ് നിർത്തിയിരുന്ന സ്ത്രീകളെ മുൻനിരയിലേക്ക് യേശു കൊണ്ടുവന്നു.
അവരെ വീണ്ടും പിന്നിലേക്ക് തള്ളി മാറ്റിയത് ആരാണ്?
പുരുഷന്റെ മനസ്സിലെ 'സ്ത്രീകളുടെ പ്രകാരത്തിലാണ് ' സ്ത്രീക്കു ഇന്നും
സ്ഥാനം എന്നതു തന്നെയാണ് ഇതിന്റെ കാരണം.
കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളിലെ ആത്മീയ ത്തിലെ പുരുഷമേധാവിത്വവും അവർക്കിടയിലെ ഈഗോ കസർത്തും ദ്രവ്യാഗ്രഹങ്ങളും ആത്മീയ മേഖലയെ കലുഷമാക്കിയിരിക്കുകയാണ്. നിത്യതയിലെ തുല്യ അവകാശിയായ സ്ത്രീകളെ ആത്മീയനേതൃത്വത്തിലേക്ക് സ്വാഗതം ചെയ്യുന്നത് സമാധാനത്തിനും അനുരഞ്ജനത്തിനും ആത്മാവിലും സത്യത്തിലുമുള്ള ആരാധനയ്ക്കും സഹായകമാകുമോ എന്ന് പരീക്ഷിച്ച് നോക്കേണ്ടതാണ്.
ആരാധനയും ആത്മസമർപ്പണവും മാത്രം ലക്ഷ്യമാക്കി പള്ളിയിൽ വരുന്ന ആരാധകരിൽ കൂടുതൽ സ്ത്രീകളാണോ പുരുഷന്മാരാണോ എന്ന ചോദ്യത്തിനുത്തരം നമ്മുടെ മനസ്സിൽ തന്നെയുണ്ട്.
ആത്മീയത്തിലെ അഥർ ഡ്യൂട്ടിയിൽ വ്യാപൃതരായി ക്രിസ്തുവിൽ നിന്ന് അകന്നു പോയവർക്ക് ഈസ്റ്റർ വനിതകൾ നൽകുന്ന സമുന്നത സാക്ഷ്യ പ്രഖ്യാപനം
പുതിയ ദർശനമാക്കേണ്ടതാണ്.
ഞങ്ങൾ കർത്താവിനെ കണ്ടു!
ഹൃദയശുദ്ധിയുള്ളവർക്ക് മാത്രം കാണുവാൻ കഴിയുന്ന ദൈവവുമായി ആത്മ ബന്ധത്തിലാകുവാൻ ആത്മ വിശുദ്ധിയോടെ ഉയർപ്പിന്റെ അനുസ്മരണ നാളുകളിൽ നമുക്ക് ഒരുങ്ങാം. ക്രിസ്തീയ ജീവിതത്തിന്റെ പരമോന്നതമായ ലക്ഷ്യമായ ദൈവവുമായുള്ള അനുരഞ്ജനവും ആത്മബന്ധവും നമുക്ക് ഈ ഈസ്റ്റർനാളുകളിൽ സാധ്യമാകട്ടെ!
'ഞങ്ങൾ കർത്താവിനെ കണ്ടു' എന്ന് ഈസ്റ്റർ വനിതകൾ പറഞ്ഞ സാക്ഷ്യം നമ്മുടേതും ആകാൻ ദൈവം നമ്മെ സഹായിക്കട്ടെ!
യോഹന്നാൻ
11:25-26 യേശു മാർത്തയോടു : ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
1 പത്രോസ് 1 : 3-5
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവനാകട്ടെ.
അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍ യേശുക്രിസ്‌തുവിന്റെ, മരിച്ചവരില്‍ നിന്നുള്ള ഉത്‌ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗത്തില്‍ കാത്തുസൂക്‌ഷിക്കപ്പെടുന്ന അക്‌ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെവീണ്ടും ജനിപ്പിച്ചിരിക്കുന്നു.
അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്‌ഷയ്‌ക്കുവേണ്ടി ദൈവശക്‌തിയാല്‍ വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്‌ഷിക്കപ്പെടുന്നു.
റോമാ 10 : 9
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.

“I have seen the Lord.”

-ഫാ. ഡോ. ഏ. പി. ജോർജ്