പ്രാർത്ഥിച്ചാൽ ദൈവമഹത്വം കാണാം

പത്രോസിനോടും യോഹന്നാനോടും ചേർന്ന്  സഭ ഏകമനസ്സോടെ പ്രാർത്ഥിച്ചു :

'അതിനാല്‍, കര്‍ത്താവേ, അവരുടെ ഭീഷണികളെ അവിടുന്നു ശ്രദ്‌ധിക്കണമേ.
അവിടുത്തെ പരിശുദ്‌ധദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ.
പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന സ്‌ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്‌ധാത്‌മാവിനാല്‍ പൂരിതരായി ദൈവവചനം ധൈര്യപൂര്‍വം പ്രസംഗിച്ചു.'
പ്രവര്‍ത്തികള്‍ 4 : 29-3.

നിർമ്മലവും നിഷ്കളങ്കവും നിർദോഷവുമായ പ്രാർത്ഥനയിൽ പരിശുദ്ധാത്മാവ് പരിവർത്തിക്കും.
-ഏ.  പി. ജോർജച്ചൻ.