ക്രിസ്തുവും ശിഷ്യന്മാരും തടാകത്തിലൂടെ യാത്ര ചെയ്യുമ്പോൾ കാറ്റടിച്ച് പടക് മുങ്ങുമാറായി. അവര്‍ അടുത്തുവന്ന് 'ഗുരോ, ഗുരോ, ഞങ്ങള്‍ നശിക്കുന്നു എന്നുപറഞ്ഞ് അവനെ ഉണര്‍ത്തി. അവന്‍ എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു. അവനിലച്ചു, ശാന്തതയുണ്ടായി.
അവന്‍ അവരോടു ചോദിച്ചു: നിങ്ങളുടെ വിശ്വാസം എവിടെ? ' - ലൂക്കോസ് 8 : 24-25
രോഗം, കഷ്ടനഷ്ടശോധനകൾ, കലാപങ്ങൾ, പീഡനങ്ങൾ, പ്രകൃതി ദുരന്തം തുടങ്ങിയ വൻ കൊടുങ്കാറ്റുകളിൽ ലോകം ആടിയുലയുകയാണിപ്പോൾ. ഭയന്നു വ്യാകുലപ്പെട്ടു വിശ്വാസത്തിൽ ഇടറി പോകുന്നവരോട്, ഹൃദയ പടകിലെ ക്രിസ്തു ഇന്നും അതേ ചോദ്യം ആവർത്തിക്കുകയാണ് : നിങ്ങളുടെ വിശ്വാസം എവിടെ?
'എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവും ആണെന്ന' (ഫിലിപ്യർ 1:21) അപ്പോസ്തോലൻറെ വിശ്വാസ പ്രഖ്യാപനത്തിൽ ചുവടുറപ്പിച്ചു നിൽക്കേണ്ട ഈറ്റുനോവിന്റെ കാലഘട്ടമാണ് ഇപ്പോൾ.
നിങ്ങളുടെ വിശ്വാസം എവിടെ?
എവിടെ നിങ്ങളുടെ വിശ്വാസം ?
-ഏ. പി. ജോർജച്ചൻ.