ദൈവമേ നന്ദി!

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും
രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വർണ്ണിക്കുന്നതും നല്ലതു. സങ്കീർത്തനങ്ങൾ 92:1,3 

ദൈവത്തിന് നന്ദിപറയുന്നത് ആകാംഷക്കുള്ള ആന്റിഡോട്ട് ആണെന്ന് സങ്കിർത്തനക്കാരൻ പറയുന്നു. ഇതെങ്ങിനെയാണ് സാധ്യമാകുന്നത്?

>പ്രതിസന്ധികളിൽ നിന്നും സർവശക്തനായ  ദൈവത്തിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ മനസ്സിലെ ആകാംഷയുടെ തീവ്രത കുറയും.
കാര്യങ്ങൾ ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്ന ചിന്ത സുരക്ഷിതബോധം നൽകും.

>നന്ദി പറയുബോൾ കഴിഞ്ഞകാലങ്ങളിൽ ദൈവത്തിൽനിന്നു ലഭിച്ച നന്മകളെയും നല്ല ദാനങ്ങളെയും പറ്റിയുള്ള ചിന്തകൾ പോസിറ്റീവ് മെന്റൽസെറ്റ് സജീവമാക്കാൻ സഹായിക്കും. 

>നന്ദി പറയുന്ന മനസ്സിൽനിന്ന് പരിഭവം, നിരാശ തുടങ്ങിയ നിഷേധചിന്തകളും വികാരങ്ങളും അകന്നുപോകും.
ഒരു സമയത്തു ഒരു വികാരമായിരിക്കും മനസ്സിൽ പ്രാബലമായിരിക്കുക.

സ്തോത്രഗീതം പാടുക നീ മനമേ,
കർത്തൻ ജയം നൽകിടും നിശ്ചയമെ.
    ഒന്നിലും പതറീടരുതേ, കണ്ണീരിൻ വഴിപോയിടിലും
    മന്നരിൽ മന്നൻ നിന്നോടുകൂടെ
    എന്നുമവൻ നിന്നെ വഴിനടത്തും...

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.