യഥാർത്ഥ ആരാധന

ക്രിസ്തുവിലും സുവിശേഷത്തിലും വിശ്വസിച്ചതുകൊണ്ട് മാത്രമായില്ല.
പിന്നെ?
വിശ്വാസം പ്രവൃത്തിയിലാകണം.
എങ്ങിനെ?
'ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ ഞാന്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്‌ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ആരാധന.'
റോമാ 12 : 1
ഓരോ വിശ്വസിയിൽ നിന്നും ദൈവം ആഗ്രഹിക്കുന്ന സജീവ ആരാധനായണിത്.

എന്നെത്തന്നെ സന്നിധിയിൽ
കാഴ്ച്ചയണപ്പാനും നാഥാ!
എന്നെ നിനക്കു സുഗന്ധമാതായ്
അർപ്പിപ്പാനും കൃപചെയ്ക -( മാർ അപ്രേം.)

ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ