വിമോചകനായ ക്രിസ്തു

'ശക്‌തനായ ഒരു മനുഷ്യന്റെ ഭവനത്തില്‍ പ്രവേശിച്ച്‌ വസ്‌തുക്കള്‍ കവര്‍ച്ചചെയ്യാന്‍ ആദ്യംതന്നെ അവനെ ബന്‌ധിക്കാതെ സാധിക്കുമോ? ബന്‌ധിച്ചാല്‍ കവര്‍ച്ച ചെയ്യാന്‍ കഴിയും.'
മത്തായി 12 : 29

ഈ ചെറിയ ഉപമയിലെ ബലവാൻ സാത്താനെയാണ് പ്രതിനിധീകരിക്കുന്നത്. അവന്റെ സമ്പത്ത് അപഹരിച്ചുകൊണ്ട് പോകുന്നവൻ യേശു കര്‍ത്താവാണ്. സാത്താന്റെ നിയന്ത്രണത്തിലുള്ള ജനങ്ങളാണ് സമ്പത്ത്.

പരീശന്മാര്‍ പറഞ്ഞതുപോലെ യേശു സാത്താനുമായി സഖ്യതയിലല്ലെന്നും, പകരം അവനെ പിടിച്ചുകെട്ടിയിരിക്കുകയാണെന്നും ഉള്ളതിന്റെ തെളിവായിരുന്നു, സാത്താന്റെ അധീനതയിൽനിന്നും താൻ മനുഷ്യരെ വിടുവിക്കുന്നത്.
എന്നാൽ യേശു ഒരു അപഹര്‍ത്താവല്ല. ദൈവത്തിൽ നിന്ന് സാത്താൻ മുമ്പ് അപഹരിച്ചെടുത്തതിനെ തിരിച്ച് എടുക്കുക മാത്രമാണ് താൻ ചെയ്യുന്നത്. നഷ്ടപ്പെട്ടതും വീണുപോയതുമായ മനുഷ്യരെ സാത്താന്റെ രാജ്യത്തിൽ നിന്നും എടുത്ത് മഹത്വമാര്‍ന്ന തന്റെ സ്വന്ത രാജ്യത്തിലാക്കുകയായിരുന്നു താൻ ചെയ്തത്

പൈശാചിക ബന്ധനങ്ങൾ, ആസക്തി, നിഷേധ വികാര-വിചാരങ്ങൾ എന്നിവയിൽ നിന്ന് സമ്പുർണ വിമുക്തി ആഗ്രഹിക്കുന്നവർക്കുള്ള ഏക വിമോചകനും രക്ഷകനും ക്രിസ്തു മാത്രമാണ്. സൗജന്യ ദാനമായ ഈ വിമോചനവും വീണ്ടെടുപ്പും സ്വന്തമാക്കാൻ ക്രിസ്തുവിലേക്ക് വരു, പ്രിയ സഹാദരങ്ങളെ!

സ്വാതന്ത്യ്രത്തിലേക്കു ക്രിസ്‌തു നമ്മെമോചിപ്പിച്ചു. അതുകൊണ്ട്‌ നിങ്ങള്‍ സ്‌ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന്‌ ഇനിയും നിങ്ങള്‍ വിധേയരാകരുത്‌. ഗലാത്യർ 5 : 1

ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ