യഥാസ്ഥാനപ്പെടുത്തുന്ന ദൈവം

'യോനായ്‌ക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.
എഴുന്നേറ്റ്‌ മഹാനഗരമായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന സന്‌ദേശം നീ അവിടെ പ്രഘോഷിക്കുക.'
യോനാ 3 : 1-2

ദൈവകല്പന നിരസിച്ച യോനക്കു പകരം മറ്റൊരാളെ ദൈവം നിയോഗിച്ചില്ല. വീണവർക്കും പിന്മാറ്റക്കാർക്കും  വീണ്ടും വീണ്ടും ദൈവം അവസരങ്ങൾ നൽകും.

അനുസരണക്കേടിൽ മനപ്പൂർവം തുടരുന്നവരെ അനുസരണമുള്ളവരാക്കുവാനുള്ള പല ഉപാധികളും ദൈവത്തിനുണ്ട്. അതുണ്ടാക്കുന്ന താൽക്കാലിക നൊമ്പരങ്ങളും സഹനങ്ങളുമൊക്കെ, അനുസരണക്കേടിൽ ദൈവത്തിൽ നിന്ന് അകന്ന് ജീവിക്കുന്നതിനെക്കാൾ  നല്ലതാണ്.

അപ്പന്റെ അടുത്തേക്ക് മടങ്ങിവരാൻ കാരണമായ പ്രതികൂല സാഹചര്യങ്ങളെ ഓർത്ത് ധുർത്തപുത്രൻ ദൈവത്തിന് നന്ദിപറഞ്ഞിരിക്കാം.
ഇപ്പോൾ നമ്മുടെ ജീവിതപടകിൻമേൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന്റെയും തിരമാലകളുടെയും പിന്നിലെ ദൈവോദ്ദേശ്യം എന്താണെന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്.

എന്റെ സഹോദരരേ, വിവിധ പരീക്‌ഷകളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍.
എന്തെന്നാല്‍, വിശ്വാസം പരീക്‌ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക്‌ അതില്‍ സ്‌ഥിരത ലഭിക്കുമെന്ന്‌ അറിയാമല്ലോ.
ഈ സ്‌ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും. യാക്കോബ്‌ 1 : 2-4

ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ