അവസരങ്ങളുടെ ദൈവം

' എന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെക്കു ഛർദ്ദിച്ചുകളഞ്ഞു.' യോനാ 2:10

വഴിതെറ്റിയ യോനയെ നേർവഴിയിലൂടെ നടത്തി ദൈവത്തിന്റെ ലക്ഷ്യത്തിലെത്തിക്കാൻ വിശേഷബുദ്ധിയില്ലാത്ത മത്സ്യത്തെയാണ് ദൈവം നിയോഗിച്ചത്.
പ്രവാചകനായാലും സ്വന്തം വിവേകത്തിലുന്നിയാൽ വഴിതെറ്റും.

പാപിയായി പാത തെറ്റിയോടിയ സന്ദർഭങ്ങളിൽ എന്നെ ജീവന്റെ വഴിയിലേക്ക് കൊണ്ടുവരാൻ ദൈവം പറഞ്ഞയച്ചവരും ഒരുക്കിയ ജീവിതാനുഭവങ്ങളും അനവധിയാണ്.  നിയോഗത്തിന്റെ വഴിയിലേക്ക് നടത്തുവാൻ ദൈവം പരിശുദ്ധാത്മാവിലൂടെ ഒരുക്കിയ ഡിവൈൻ നാവിഗേഷൻ സിസ്റ്റത്തിനായി സ്തോത്രം!

വഴി തെറ്റുന്ന ജീവിത പങ്കാളി, മക്കൾ, മാതാപിതാക്കൾ  സുഹൃത്തുക്കൾ തുടങ്ങിയവരെ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യാതെ, നേർവഴിയിലേക്ക് മടക്കികൊണ്ടുവരാൻ ദൈവത്തോട് പ്രാർത്ഥിക്കണം. ദൈവത്തിന് കഴിയാത്ത കാര്യമുണ്ടോ? അല്പം വൈകിയാലും അവരെ ദൈവം മടക്കി വരുത്തും.

'ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.'
യിരെമ്യ 30 : 17

ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ