പ്രതിഫലമുണ്ട് -1

പ്രതിഫലം ലഭിക്കുമെന്ന് ബൈബിളിൽ പറഞ്ഞിട്ടുള്ള  പത്തു കാര്യങ്ങൾ ഓർമയിൽ സൂക്ഷിക്കുന്നത് പ്രതിസന്ധികളിൽ പ്രത്യാശയോടെ ചുവടുവയ്ക്കുവാൻ സഹായകമായിരിക്കും. മനുഷ്യർ പ്രതിഫലം നൽകുവാൻ മറന്നുപോകുമ്പോഴും നന്മയ്ക്കു പകരം തിന്മ പ്രവർത്തിക്കുമ്പോഴും മനസ്സുറപ്പിച്ച്, നിയോഗങ്ങളിൽ ചുവടുവയ്ക്കാൻ ദൈവത്തിന്റെ ഈ വാഗ്ദത്തങ്ങൾ നമ്മെ ശക്തരാക്കും.

1. പ്രാർത്ഥനയും ഉപവാസവും

മത്തായി 6:6
'നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.

6:17 നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക.
6:18 രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും. '

ദൈവാശ്രയവും മനസാന്തരവും  വെളിപ്പെടുത്തുന്ന രണ്ട് ആത്മീയ സമീപനങ്ങളാണ് ഉപവാസവും പ്രാർത്ഥനയും. ഇതിന് വലിയ പ്രതിഫലമുണ്ട്. നിനുവക്കാർ അതിന്റെ സാക്ഷികളാണ്!

സ്വർഗ്ഗസ്ഥ പിതാവിൽ നിന്ന് നിശ്ചയമായും പ്രതിഫലം ലഭിക്കുമെന്ന് കർത്താവു പറഞ്ഞ പ്രാർത്ഥനയും ഉപവാസവും നമ്മുടെ ആത്മിയ ജീവിത ശൈലിയാക്കി മാറ്റുന്നത് ഏറ്റവും അനുഗ്രഹപ്രദമായിരിക്കും.
ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.