ക്രിസ്തിയ നിലപാടുകൾ

'അവര്‍ അവരെ വിളിച്ച്‌ യേശുവിന്റെ നാമത്തില്‍യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കല്‍പിച്ചു.
പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍ തന്നെ വിധിക്കുവിന്‍.
എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല. ' പ്രവൃത്തി. 4 : 18-20

അധികാരികളുടെ നിർദ്ദേശങ്ങൾ ദൈവവചനത്തിന് എതിരല്ലാത്തിടത്തോളം കാലം, അവ അനുസരിക്കുവാൻ ക്രിസ്ത്യാനികൾ ബാദ്ധ്യസ്ഥരാണ് (റോ 13:1-2). നിയമങ്ങൾ ദൈവവചനത്തിന് എതിരാകുമ്പോൾ വിനയപൂർവ്വം വിയോജിക്കുകയും  ദൈവത്തെ അനുസരിക്കുകയുംചെയ്യണം. മാത്രവുമല്ല, അതിന്റെ പരിണിതഫലം എതിർപ്പും പ്രതിരോധവുമില്ലാതെ അനുഭവിക്കാൻ തയ്യാറാവുകയും വേണം. തീച്ചൂളയിൽ എറിയപ്പെട്ട ദാനിയേലും കൂട്ടുകാരും ക്രിസ്തുവിനുവേണ്ടി രക്തസാക്ഷികളായ ജനലക്ഷങ്ങളും സ്വീകരിച്ച ഉറച്ച നിലപാടുകൾ ഇതുതന്നെയായിരുന്നു!
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ