'ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവു അവന്നു പകരം ചെയ്യും.' 2 തിമോ. 4:14
അന്യായമായി ഉപദ്രവവും അപകീർത്തിയും എതിർപ്പും ഏൽക്കേണ്ടിവരുമ്പോൾ നമുക്ക് മനോവേദനയും നിരാശയും പ്രതികാരചിന്തയുമൊക്കെ ഉണ്ടാകാറുണ്ട്. അപ്പോൾ പൗലോസിന്റെ ക്രിസ്തിയ സമീപനമാണ് ഏറ്റവും യുക്തമായിട്ടുള്ളത്. അവരുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവർക്ക് പകരം ചെയ്യുവാൻ കേസ് കർത്താവിന്റെ നീതിന്യായ കോടതിയിലേക്ക് വിടണം.
'തിന്മയ്ക്കു പ്രതികാരം ചെയ്യുമെന്നു പറയരുത്; കര്‍ത്താവില്‍ ആശ്രയിക്കുക,അവിടുന്ന് നിന്നെ സഹായിക്കും.'
സദൃ. 20 : 22
'... പ്രതികാരം എന്റേതാണ്, ഞാന്‍ പകരംവീട്ടും എന്നും കര്‍ത്താവു തന്റെ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു.
ജീവിക്കുന്ന ദൈവത്തിന്റെ കൈയില്‍ ചെന്നു വീഴുക വളരെ ഭയാനകമാണ്.'
ഹെബ്രായര്‍ 10 : 29-31
'എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്;
നിങ്ങള്‍ ആനന്ദിച്ചാഹ്ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.'
മത്തായി 5 : 11-12
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ