ദിവ്യപ്രമാണങ്ങളിൽ രാപകൽ ധ്യാനിച്ചാൽ...
' യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു, അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.'
സങ്കീർത്തനങ്ങൾ 1:2
യഹോവയുടെ ന്യായപ്രമാണം അനുസരിക്കുന്നതുമൂലം ഉണ്ടാകുന്ന നന്മകൾ :
കൃപാവരങ്ങളുടെ നിറവ്, ആത്മാവിന്റെ ഫലസമൃദ്ധി, ജീവിതവിജയം.
ദൈവവചനത്തിൽ എല്ലായ്‌പ്പോഴും സന്തോഷിക്കുകയും, ധ്യാനിക്കുകയും ചെയ്യുന്ന വിശ്വാസിയുടെ നേട്ടങ്ങൾ :
താൻ അനുഗ്രഹത്തിന്റെ ഉറവിടത്തിലാണെന്നും, ദൈവാത്മാവ് തന്റെ ഉള്ളിലും ചുറ്റിലും ഉണ്ടെന്നുമുള്ള ഉറപ്പ്.
ആറ്റരികത്തു നട്ടിരിക്കുന്നതും വെള്ളത്തിൽ വേരോടിയതുമായ വൃക്ഷത്തിന്റെതു പോലുള്ള ഉറപ്പുംപ്രത്യാശയും!
നീതിമാന്‍മാര്‍ക്ക് ഒരിക്കലും സ്‌ഥാനഭ്രംശം സംഭവിക്കുകയില്ല; ദുഷ്‌ടര്‍ക്കു ഭൂമിയില്‍ ഇടംകിട്ടുകയില്ല.
സദൃ. 10 : 30
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.