തിരിച്ചടി തീർച്ചയാണ്

ദൈവത്തിനു സ്തോത്രം!

കർത്താവിൽ പ്രിയ സഹോദരങ്ങളെ,

 

'നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ടു യാക്കോബ് ലാബാനോടു: നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു. ' ഉല്പത്തി 29:25

 

അപ്പനെ വഞ്ചിച്ചതിന്റെ ആദ്യത്തെ തിരിച്ചടി യാക്കോബിന് ലാബാനിൽ നിന്ന്‌ കിട്ടി.

മറ്റുള്ളവരെ വഞ്ചിക്കുന്നവരെ മറ്റാരെങ്കിലും വഞ്ചിച്ചാൽ അതിൽ ആശ്ചര്യപ്പെടേണ്ടകാര്യമില്ല. ചതിക്കുന്നവര്‍ ചതിയിൽ അകപ്പെടും. മറ്റുള്ളവരെ വീഴ്ത്താൻ കുഴികുഴിക്കുന്നവർ ഒടുവിൽ അതിൽ തന്നെ വീഴും. കൊടുക്കുന്ന് അതേ നാണയത്തിൽ തന്നെ തിരിച്ചു കിട്ടും. ഇത്തരം തിരിച്ചടികളുടെ വാഗ്മയ ചിത്രം ചരിത്രത്തിന്റെ ഏടുകളിൽ ധാരാളമുണ്ട്. എന്റെ ജീവിത ദിനവൃത്താന്തത്തിന്റെ പേജുകൾ പിറകോട്ട് മറിച്ച് ഖേദത്തോടെ ഞാൻ തിരിച്ചറിഞ്ഞ സത്യം!

വഞ്ചിച്ചും ചതിച്ചും അനീതിയുടെ വഴിയിലൂടെ നേടുന്നതൊക്കെ തനിക്കും തലമുറകൾക്കും പ്രതികൂല ബാധ്യതകൾ ഉണ്ടാക്കും.

'നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്‌ക്കുന്നതുതന്നെ കൊയ്യും.'

ഗലാത്യർ 6 : 7

'മനുഷ്യര്‍ നിങ്ങൾക്കു ചെയ്യണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതൊക്കെയും നിങ്ങൾ അവര്‍ക്കു ചെയ്യുവിൻ' -മത്താ 7:12

ശുഭാശംസകളോടെ,

ഏ.  പി. ജോർജച്ചൻ.