ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്നേഹം

ദൈവത്തിനു സ്തോത്രം!

കർത്താവിൽ പ്രിയ സഹോദരങ്ങളെ,

 

'ഈ ലോകം വിട്ട്‌ പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന്‌ പെസഹാത്തിരുനാളിനു മുമ്പ്‌ യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു.'

യോഹന്നാന്‍ 13 : 1

തന്റെ ശിഷ്യന്മാരിൽ തന്നെ ഒറ്റിക്കൊടുക്കുന്നവനും തള്ളിപ്പറയുന്നവനും ഒടുവിൽ  കയ്യൊഴിയുന്നവരും ഉണ്ടെന്ന് ക്രിസ്തു മുൻകൂട്ടി അറിഞ്ഞിരുന്നു. എന്നിട്ടും അവസാനംവരെ അവൻ അവരെ സ്നേഹിച്ചു!

നമ്മൾ ചെയ്തുപോയതും ചെയ്യുവാനിരിക്കുന്നതുമായ അപരാധങ്ങളെ ദൈവം അറിയുന്നു. എന്നിട്ടും ഉപാധികളില്ലാതെ നമ്മെ സ്നേഹിക്കുന്ന ദൈവ സ്നേഹം എത്ര വിസ്മയമാണ്!

 കുടുംബ-ദാമ്പത്യ -സാമൂഹ്യ ബന്ധങ്ങളിൽ  പ്രതിസന്ധിയുണ്ടാകുമ്പോൾ, ദൈവത്തിന്റെ അൺകണ്ടീഷണൽ സ്നേഹത്തിൽ മനസ്സുറപ്പിക്കുന്നത് മറക്കുവാനും മാപ്പുകൊടുക്കുവാനും സഹായകമായിരിക്കും.

ശുഭാശംസകളോടെ,

ഏ.  പി. ജോർജച്ചൻ.