നമ്മൾ ദൈവാലയങ്ങൾ!

'നിങ്ങള്‍ അവരെവിട്ട്‌ ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍. അശുദ്‌ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്‌.
അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും;
ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്‍മാരും പുത്രികളും ആയിരിക്കും. ഞാന്‍ നിങ്ങളിൽ വസിക്കുകയും നിങ്ങളുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ നിങ്ങളുടെ ദൈവമായിരിക്കും; നിങ്ങൾ എന്റെ ജനവുമായിരിക്കും. '
2 കോറി. 6 : 17-18

ദൈവം നമുക്ക് നൽകുന്ന സ്നേഹത്തിന്റെ ഈ 'ഓപ്പൺ ചെക്കി'ന്റെ അടിസ്ഥാനത്തിൽ പൗലോസ് ചോദിക്കുന്ന അഞ്ച് ചോദ്യങ്ങൾ:

-നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്‌?
-പ്രകാശത്തിന്‌ അന്‌ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്‌?
-ക്രിസ്‌തുവിനു ബെലിയാലുമായി(സാത്താനുമായി )എന്തു
   യോജിപ്പാണുള്ളത്‌?
-വിശ്വാസിക്ക്‌ അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്‌?
-ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു
  പൊരുത്തമാണുള്ളത്‌? (2കോരി 6:14-16)

 'നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
 ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും;  മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.'
1 കൊരിന്ത്യർ 3:16-17

ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ