എളിയവരുടെ ദൈവം

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

  'അതിന്നു ശതാധിപൻ: കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യം വരും എന്നു പറഞ്ഞു.' മത്തായി 8:8

കര്‍ത്താവിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കുവാൻ യോഗ്യരാണെന്ന് ചിന്തിക്കുന്നവരാണ് ഏറ്റവും യോഗ്യത കുറഞ്ഞവർ. അതുപോലെ ദൈവകാരുണ്യത്തിന് യോഗ്യത ഇല്ലാത്തവരെന്നു സ്വയം ചിന്തിക്കുന്നവര്‍ വാസ്തവത്തിൽ ഏറ്റവും അധികം യോഗ്യതയുള്ളവരുമാണ്. 
താഴ്മയും സമര്‍പ്പണവും യോഗ്യതയും ദൈവ ദൃഷ്ടിയിൽ ഒന്നിച്ച് ചേർന്നു പോകുന്ന വ്യക്തിത്വ സവിശേഷതകളാണ്.

'വിനയത്തിനും ദൈവഭക്‌തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്‌.'
സദൃ . 22 : 4

ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ