വശ്വാസക്കപ്പൽ മുങ്ങില്ല

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'അവൻ  അവരോടു: “അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.'
മത്തായി 8:26

കർത്താവിന്റെ അത്ഭുതപ്രവർത്തികൾ  വെളിപ്പെടുത്തുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് : വലിയ അപകടത്തിലേക്ക് നമ്മെ നയിക്കുന്ന തിരമാലകൾ നമ്മുടെ ജീവിതത്തിൽ ആഞ്ഞടിക്കുമ്പോൾ നമ്മുടെ ആശ്രയം ക്രിസ്തുവിലാണെങ്കിൽ നാം ഭയപ്പെടേണ്ടതില്ല. സംഘർഷ തിരമാലകൾക്ക്‌ മീതെ നടന്ന് കർത്താവ് നമ്മുടെ അടുത്ത് വരും. ശാന്തത ഉണ്ടാക്കും.

കർത്താവുള്ളപ്പോൾ വിശ്വാസകപ്പൽ മുങ്ങില്ല 

വാക്ക് പറഞ്ഞവൻ വിശ്വസ്തനാണ്, വാക്ക് മാറാത്തവനാണ്!
'ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ  ഏറ്റവും അടുത്ത തുണയായിരിക്കുന്നു...'
സങ്കീർത്തനങ്ങൾ 46:1-3

'...സമുദ്രങ്ങളുടെ ഗര്‍ജനങ്ങളെയും ഉയരുന്ന തിരമാലകളെയുംകാള്‍ നമ്മുടെ കര്‍ത്താവു ശക്‌തനാണ്‌.'
സങ്കീര്‍ത്തനങ്ങള്‍ 93 : 3-4

ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ