വ്യക്തിഹത്യ അരുത്
'അവൻ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.'
സങ്കീർത്തനങ്ങൾ 37:6
ദുരാരോപണങ്ങൾക്കും, നുണകൾക്കും വിധേയരാകുന്ന വിശ്വാസികൾക്കുള്ള സാന്ത്വനം ഈ വാക്യത്തിലുണ്ട്. അവരുടെ അഭിമാനവും അന്തസ്സും ദൈവത്തിന്റെ കൈകളിൽ സുരക്ഷിതമാണ്. അവർ അതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല.
'കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?'
സങ്കീര്‍ത്തനങ്ങള്‍ 27 : 1
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ