യൂദാസിന്റെ വെള്ളി കാശുകൾ

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'അനേകം ദുഷ്‌ടരുടെ സമൃദ്‌ധിയെക്കാള്‍ നീതിമാന്റെ അല്‍പമാണു മെച്ചം.' സങ്കീര്‍ത്തനങ്ങള്‍ 37 : 16

വക്രതയിലൂടെ സമൃദ്ധിയുണ്ടാകുന്നതിനേക്കാൾ, സത്യസന്ധമായി കുറച്ചു മാത്രം നേടുന്നതാണ് ഉത്തമം.
അധമന്മാരുടെ വിഭവസമൃദ്ധമായ ഭക്ഷണത്തേക്കാൾ, നീതിമാനായി, പട്ടിണിയിലായിരിക്കുന്നതാണ് ശ്രേഷ്ഠം.
നമ്മുടെ ഹൃദയത്തിന്റെ ഭിത്തിയിൽ ഇത് അടിവരയിട്ട്, ആലേഖനം ചെയ്യാം.
 അനീതിയുടെ വഴിയിലൂടെ സമ്പന്നരാകുന്നവരെ കാണുമ്പോൾ അസൂയയും അപകർഷതാബോധവും തോന്നാതിരിക്കാൻ ഈ തിരുവചനം നമുക്ക് സഹായകമാകും.

'വലിയ സമ്പത്തും അതോടൊത്തുള്ള അനര്‍ഥങ്ങളുമായി കഴിയുന്നതിനെക്കാള്‍ മെച്ചം ദൈവഭക്‌തിയോടെ അല്‍പംകൊണ്ടു കഴിയുന്നതാണ്‌.'
സദൃ.15 : 16

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.