ഉറച്ച നിലപാടുകൾ

തന്റെ മുൻപിൽ നിരന്തരം പ്രലോഭനവുമായി വന്ന സ്ത്രീയോടുള്ള ജോസെഫിന്റെ പ്രതികരണം :
 'ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ?' ഉല്പത്തി 39:9

പ്രവാസജീവിതത്തിൽ തന്റെ ജീവിത നിഷ്ഠകളിൽ ദാനിയേൽ ഉറച്ചുനിന്നു :

 'രാജാവിന്റെ ഭോജനംകൊണ്ടും അവൻ  കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ  അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.'
ദാനീയേൽ 1:8
പാപപ്രലോഭനങ്ങളിൽ ദാവിദിന്റെ സമീപനം :
'നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ.' സങ്കീർത്തനങ്ങൾ 4:4

പാപപ്രലോഭനങ്ങളെ അതിജീവിച്ച ഈ മൂന്നുപേരെയും ദൈവം അത്യുന്നത സ്ഥാനത്തേക്ക് ഉയർത്തി.
ഇത്തരം സാഹചര്യങ്ങളിൽ എന്റെയും നിങ്ങളുടെയും നിലപാടുകൾ എന്താണ്?
 

'അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ.'
ലൂക്കോസ് 16:10
ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ