സമീപസ്ഥനായ ദൈവം
ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
രണ്ട് തരം ആളുകൾക്ക് കർത്താവ് എന്നും സമീപസ്തനാണ് :
'ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 34 : 18
'തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്.'
സങ്കീര്‍ത്തനങ്ങള്‍ 145 : 18
പശ്ചാത്താപത്താൽ ഹൃദയം നുറുങ്ങിയവരുടെയും ഹൃദയപരമാര്ഥതയുള്ളവരുടെയും അടുത്ത് കരുണാസമ്പുർണനായ കർത്താവിന്റെ സാന്നിധ്യം എന്നും എപ്പോഴും ഉണ്ടായിരിക്കും.
ഇതിൽപ്പരം ഭാഗ്യം എന്തുണ്ട്?
ഇതൊരു വിസ്മയ ഡിവൈൻ കവറേജും ഡിഫെൻസും ആണ്!
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.