ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
' പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.' കൊലൊസ്സ്യർ 4:2
നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ മടുപ്പു തോന്നാറുണ്ടോ? ആവശ്യങ്ങളെല്ലാം പെട്ടെന്ന് ലഭ്യമാകുന്ന ഇൻസ്റ്റന്റ് കൾച്ചർ ശീലമായി പോയതുകൊണ്ട്, പ്രാർത്ഥിച്ച് ദീർഘകാലം കാത്തിരിക്കുന്നത് വിരസമായി തോന്നിയേക്കാം.
പ്രാർത്ഥനയിലെ വിരസത ഒഴിവാക്കുവാൻ സമർപ്പണത്തോടും ജാഗ്രതയോടുംകൂടെ (with devotion and alertness ) പ്രാർത്ഥിക്കണം എന്നാണ് അപ്പോസ്തോലൻ പറയുന്നത്.
ദൈവത്തിന്റെ സമയത്ത് കാര്യങ്ങൾ തീർച്ചയായും നടത്തി തരുമെന്ന് വിശ്വാസിക്കുന്നവർക്ക്, മടുത്തു പോകാതെ, പ്രത്യാശയോടെ ദീർഘകാലം പ്രാർത്ഥിക്കുവാൻ സാധിക്കും. ഇവർ ദൈവം പ്രീതിപ്പെടുന്ന ലക്ഷണമൊത്ത വിശ്വാസികളാണ്.
പ്രാർത്ഥനയ്ക്ക് മറുപടി വൈകുമ്പോൾ ഒരിക്കലും നമ്മുടെ വിശ്വാസം മരവിച്ചു പോകരുത്. ആദ്യ സ്നേഹം തണുത്തു പോകരുത്. മറുപടി വൈകുന്നത് തിരസ്കരണമായി ഒരിക്കലും കാണരുത്. നമുക്ക് അനുയോജ്യവും ശുഭകരവുമായ ഒരു മറുപടി ദൈവം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പ്ലീസ് വെയിറ
'ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.' ഹബക്കൂക് 2:3
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.
(Tyndale )