വെറുതെ വ്യാകുലപ്പെടേണ്ട

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'യഹോവ അബ്രാഹാമിനോടു: വൃദ്ധയായ ഞാൻ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു?
യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ എന്നു അരുളിച്ചെയ്തു.'
ഉല്പത്തി 18:13-14

ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന്‌ രക്ഷിക്കുവാൻ ദൈവത്തിനുപോലും കഴിയില്ലെന്ന നിസ്സഹായ ചിന്തയിലാണോ നിങ്ങൾ?
നിഷേധചിന്തകളിൽ മനസ്സുറപ്പിക്കാതെ, പൂർണ്ണഹൃദയത്തോടെ യെഹോവയിൽ ആശ്രയിക്കുമ്പോൾ അവൻ നമ്മുടെ പാതകളെ നേരെയാക്കും.
ടിക്കറ്റ് എടുത്ത് വാഹനത്തിൽ കയറിയിരിക്കുമ്പോൾ ഡ്രൈവർക്ക് വഴിതെറ്റുമോ, ലക്ഷ്യത്തിലെത്താതിരിക്കുമോ എന്നൊന്നും ഓർത്ത് നമ്മൾ വിഷമിക്കാറില്ല. നമ്മുടെ ആയുസ്സിന്റെ അവസാന നിമിഷം എപ്പോഴാണെന്നുവരെ അറിയുന്നവനും നമുക്കായി നിത്യതയിൽ പാർപ്പിടം ഒരുക്കുന്നവനുമായ കർത്താവ്, വഴിതെറ്റാതെ വഴി നടത്തി നമ്മെ ലക്ഷ്യത്തിൽ എത്തിക്കും. അതുകൊണ്ട് നമുക്ക് അജ്ഞാതമായ നാളെകളെപ്പറ്റി വെറുതെ ആകാംക്ഷപ്പെടേണ്ട.
 

'കര്‍ത്താവാണ്‌ എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.'  സങ്കീര്‍ത്തനങ്ങള്‍ 23 : 1

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.