ഇടർച്ചക്കാർ

അവര്‍ക്കു ദുരിതം! എന്തുകൊണ്ടെന്നാല്‍, അവര്‍ കായേന്റെ മാര്‍ഗത്തിലൂടെ നടക്കുകയും ലാഭേച്‌ഛകൊണ്ട്‌ ബിലെയാമിന്റെ തെറ്റില്‍ ചെന്നു വീഴുകയും കോരഹിന്റെ മത്സരത്തിൽ നശിക്കുകയും ചെയ്യുന്നു.'
യുദാ1 : 11

അഭക്തരായ ഈ മൂന്നു മനുഷ്യരുടെ ഹൃദയങ്ങളിൽ മൂന്നു തിന്മകളുണ്ടായിരുന്നതായി ഈ വാക്യത്തിൽ നമുക്കു കാണുവാൻ കഴിയുന്നു:
-സത്യത്തോടും അതു പിൻപറ്റുന്നവരോടുമുള്ള പക,
-ദൈവം തന്റെ ഇഷ്ടഭക്തർക്ക് നൽകുന്ന 
   അനുഗ്രഹങ്ങളോടുള്ള  അത്യാഗ്രഹം,
-കൂടാതെ ദൈവത്തോടുള്ള മത്സരമനോഭാവം.

ഇവരാണ് കടുംബ -ദാമ്പത്യ ബന്ധങ്ങളിലും സഭയിലും സമൂഹത്തിലും പ്രതിസന്ധിയുണ്ടാക്കുന്നവർ.
ഇവരെ സൂക്ഷിക്കുക!

ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ