വാഴുന്നോരെ...

ദൈവത്തിനു സ്തോത്രം!

കർത്താവിൽ പ്രിയ സഹോദരങ്ങളെ, 

'ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്‌ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ്‌ അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക്‌ ആധിപത്യം ഉണ്ടായിരിക്കട്ടെ.'

ഉല്‍പത്തി 1 : 28 

സകല ചരാചരങ്ങളുടെയും പ്രകൃതിയുടെയും സൃഷ്ടാവും ഉടമസ്ഥനും പരിപാലകനും ദൈവമാണ്. ജീവജാലങ്ങളിൽ മനുഷ്യന് മാത്രമാണ് അവയുടെ പരിപാലനത്തിനുള്ള പ്രിവിലേജ് ദൈവം നൽകിയത്.

 അധികാരങ്ങളും ആധിപത്യവും സ്വയം നേടിയതല്ല, ദൈവം തന്നതാണെന്ന സത്യം ഒരിക്കലും മറക്കരുത്...

ദൈവത്തിന്റെ സ്വന്തം പ്രകൃതിയോടും ജീവജാലങ്ങളോടും സമസ്ൃഷ്ടങ്ങളോടും സൗഹൃദപൂർണ്ണമായി നാം ഇടപെടേണ്ടതാണ്. തോട്ടം കാപ്പാനും സൂക്ഷിപ്പാനും ഏൽപ്പിച്ചവർ ചൂഷകരും സംഹാരനാശം വിതയ്ക്കുന്നവരും ആകരുത്. വാഴുവാൻ ദൈവം നൽകിയ അധികാരം ആജ്ഞാനുവർത്തിയായി, വിവേചനപൂർവ്വം, വിനയത്തോടെ നിർവഹിക്കേണ്ടതാണ്.

ശുഭാശംസകളോടെ,

ഏ.  പി. ജോർജച്ചൻ.