സ്നേഹമില്ലെങ്കിൽ

' നോമ്പങ്ങേറ്റം നന്നാണെന്നാലുൾസ്നേഹം കൂടാ-
തീ- നോമ്പേൽപ്പോനരുചി വളർത്തും, യത്നം പാഴാകും
സ്നേഹം കൂ-ടാതർത്ഥനയർപ്പിച്ചെന്നാൽ വാനിൽ
വാഴ്‌വോ-നെ കാണാൻ ചിറകിനു വീര്യം പ്രാപിക്കില്ല.'
    (മാർ യാക്കോബ്, തിങ്കൾ -പ്രഭാതനമസ്കാരം)

ഹൃദയത്തിൽ സ്നേഹമില്ലാതെയുള്ള നോമ്പാചരണം പാഴ് ശ്രമമാണ്. സ്നേഹമില്ലാത്ത ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനകളുടെ ചിറകുകൾ ദുർബലമാണ്. അത്യുന്നതന്റെ സന്നിധിയിൽ പറന്നെത്താൻ അതിന് ശക്തി ഉണ്ടാവില്ല.

'ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും,
എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്‌താലും,
സകല വിജ്‌ഞാനവും മലകളെ മാറ്റാന്‍തക്ക വിശ്വാസവും എനിക്കുണ്ടായാലും,
ഞാന്‍ എന്റെ സര്‍വസമ്പത്തും ദാനം ചെയ്‌താലും,
എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും, സ്‌നേഹമില്ലെങ്കില്‍ എനിക്ക്‌ ഒരു പ്രയോജനവുമില്ല...'
1 കോറി. 13 : 1-3