നോമ്പിൽ കർത്തനോടൊപ്പം

നോമ്പാചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനകളെ പറ്റി സഭാ പിതാക്കന്മാർക്ക് ഉന്നത ദർശനങ്ങളുണ്ടായിരുന്നു:
ചിന്തകളെ നിയന്ത്രണത്തിലാക്കണം, ദൃഷ്ടികൾ ദൈവത്തിലേക്ക് ഉയർത്തണം, പാപത്തിനെതിരെ ജാഗ്രത പുലർത്തണം,  പ്രാർത്ഥനയും ആത്മീയ ശുശ്രൂഷകളും സജീവമാക്കണം.
ദൈവത്തിന്റെ അത്ഭുതദാനമായ ശാശ്വത ജീവൻ സ്വീകരിക്കുവാനുള്ള ആത്മശരീരമനസ്സുകളുടെ ഒരുക്കങ്ങളാണ് ഇവയൊക്കെ.

' രക്ഷാദാതാവിൻ നോമ്പേറ്റിടുന്നോൻ
ചിന്താമാർഗ്ഗത്തെ ചൊൽപ്പടി നിർത്തേണം
ദൈവത്തിങ്കലുയർത്തേണം നേത്രങ്ങൾ
നോമ്പും പ്രാർത്ഥനയും ജാഗ്രതയും നമ്മൾ-
ക്കെന്നും ശുശ്രൂഷകളും കാമ്യം പാരം.
നേടാം തന്മൂലം ശാശ്വതമാം ജീവൻ'
(മാർ ബാലായി, തിങ്കൾ - ഒമ്പതാംമണി നമസ്കാരം)

ഇസ്രായേലിന്റെ സ്‌തുതിയുടെ സിംഹാസനത്തില്‍ ഉപവിഷ്‌ടനായിരിക്കുന്നവനേ, അവിടുന്നു പരിശുദ്‌ധനാണ്‌.
അങ്ങയില്‍ ഞങ്ങളുടെ പിതാക്കന്‍മാര്‍ വിശ്വാസമര്‍പ്പിച്ചു; അവര്‍ അങ്ങയില്‍ ശരണംവച്ചു, അങ്ങ്‌ അവരെ മോചിപ്പിച്ചു.
അങ്ങയോട്‌ അവര്‍ നിലവിളിച്ചപേക്‌ഷിച്ചു;അവര്‍ രക്‌ഷപെട്ടു; അങ്ങയെ അവര്‍ ആശ്രയിച്ചു;അവര്‍ നിരാശരായില്ല.
സങ്കീര്‍ത്തനങ്ങള്‍ 22 : 3-5
ശുഭദിനാശംസകൾ!
ഏ. പി. ജോർജ്ച്ചൻ