നോമ്പുകാരെ, മാലിന്യമില്ലാത്ത ഹൃദയത്തോടും വെടിപ്പും വിശുദ്ധിയുമുള്ള ശരീരത്തോടും കൂടി രാജാധിരാജന് വിവേകപൂർണമായുള്ള കാഴ്ചകൾ സമർപ്പിക്കാം. നിങ്ങളുടെ അധ്വാനങ്ങളാൽ സ്തുതിയും നിങ്ങളുടെ സുകൃത നടപടികളാൽ സ്തോത്രവുമാകുന്ന സൽഫലങ്ങൾ ദൈവത്തിന് അർപ്പിക്കുവിൻ. താൻ നിങ്ങളിൽ വസിപ്പാനായി നിങ്ങളുടെ ശരീരങ്ങളെയും ആത്മാക്കളെയും ശുദ്ധീകരിക്കട്ടെ.
നമ്മുടെ കർത്താവ് തന്റെ പിതാവിന്റെ മഹത്വത്തിൽ വരുമ്പോൾ തന്റെ ദർശനത്തിന് നമ്മെ യോഗ്യരാക്കി തീർക്കട്ടെ.
'നിർമ്മലമാം ഹൃദയത്തോടി-
ങ്ങർപ്പിക്കാമുപഹാരങ്ങൾ
നോമ്പേറ്റോരെ! യത്നത്തോ-
ടർപ്പിപ്പിൻ ദൈവസ്തോത്രം.
സത്ക്കർമം വഴിയായ് നിങ്ങൾ
നൽ സ്തുതിയാം ഫലമർപ്പിപ്പിൻ
ദൈവം നിങ്ങളിലാവാസം
ചെയ്വാൻ നേടിടുവിൻ ശുദ്ധി.'
(മാർ അപ്രേം, ചൊവ്വ - മൂന്നാംമണി നമസ്കാരം)
'പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍ പ്രകാശമുദിക്കും.'
സങ്കീര്‍ത്തനങ്ങള്‍ 112 : 4-5
ശുഭാശംസകൾ!
ഏ. പി. ജോർജ്ച്ചൻ