നമ്മൾ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല. ദൈവത്തിന്റെ ദിവ്യപരിപാലന വാഗ്ദാനങ്ങൾ ഏറെയുണ്ടെങ്കിലും പ്രതിസന്ധികളും പ്രതിരോധങ്ങളും പരാജയങ്ങളും ഒന്നിന് പിറകെ മറ്റൊന്നായി വന്നേക്കാം.
ലൂക്കോസ് ഏഴാം അധ്യായത്തിൽ ക്രിസ്തുവിനെ ഒരു പരീശൻ ഭക്ഷണത്തിന് ക്ഷണിച്ച സംഭവം വിവരിക്കുന്നുണ്ട്. യേശു അവന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുമ്പോൾ ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ പരീശന്റെ വീട്ടിൽ യേശു ഭക്ഷണത്തിന് ഇരിക്കുന്നു എന്നറിഞ് ഒരു വെൺകൽഭരണി നിറയെ സുഗന്ധ തൈലവും ആയി അവിടെ വന്നു.