മരണത്തിൽ നിന്നും തലനാരിഴയ്ക്ക് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ അത്ഭുത സാക്ഷ്യം പലരും പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഓർമയിൽ ഭീതിയുണർത്തുന്ന, മരണത്തെ മുഖാമുഖം കണ്ട, മൂന്നനുഭവങ്ങൾ എനിക്കും പറയാനുണ്ട്.
യേശു വളർന്ന സ്വന്തം നാട്ടിൽ ഒരിക്കൽ ശബ്ബത്തിൽ സിനഗോഗിൽ പഠിപ്പിച്ചു. അവന്റെ വാക്കുകേട്ട് പലരും അത്ഭുതപ്പെട്ട് പറഞ്ഞു:' ഇവന് ഇതെല്ലാം എവിടെ നിന്ന് കിട്ടി, ഇവന് കിട്ടിയ ജ്ഞാനം എന്ത്, എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങൾ വഴി സംഭവിക്കുന്നത്...
ജീവിതത്തിലെ പരാജയങ്ങളും തെറ്റുകളും അബദ്ധങ്ങളുമൊക്കെ വലിയ അപമാനഭാരവും ലജ്ജയും ഉണ്ടാക്കാറുണ്ട്. സമാധാനവും സന്തോഷവും സ്വാതന്ത്ര്യബോധവും പ്രതിസന്ധിയിലാക്കുന്ന വികാരങ്ങളാണ് ലജ്ജയും അപമാനഭാരങ്ങളും.
ലൂക്കോസ് ഏഴാം അധ്യായത്തിൽ ക്രിസ്തുവിനെ ഒരു പരീശൻ ഭക്ഷണത്തിന് ക്ഷണിച്ച സംഭവം വിവരിക്കുന്നുണ്ട്. യേശു അവന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുമ്പോൾ ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ പരീശന്റെ വീട്ടിൽ യേശു ഭക്ഷണത്തിന് ഇരിക്കുന്നു എന്നറിഞ് ഒരു വെൺകൽഭരണി നിറയെ സുഗന്ധ തൈലവും ആയി അവിടെ വന്നു.
തികച്ചും ക്രിസ്തീയമല്ലാത്ത സ്വഭാവബലഹീനതയാണ് മുൻവിധി. മുൻവിധിയും അസൂയയും ഇന്ന് ക്രിസ്തീയ സമൂഹത്തിലുണ്ടാക്കികൊണ്ടിരിക്കുന്ന പ്രതിസന്ധികൾ വളരെ നിർഭാഗ്യകരവും എതിർ സാക്ഷ്യവുമാണ്.
മറ്റുള്ളവരെപറ്റിയുള്ള മനസ്സിലെ മുൻവിധി അവരുമായുള്ള ഇടപെടലുകളിൽ പ്രതിസന്ധിയുണ്ടാക്കി ക്രമേണ ബന്ധം തകർക്കും.
പാപത്തിന്റെ ദുരന്ത ഫലത്തെപറ്റി പറഞ്ഞ് വിശ്വാസികളെ അസ്വസ്ഥരാക്കരുതെന്നാണ് ആധുനിക ആത്മീയ കാഴ്ചപ്പാടുള്ള പലരുടെയും അഭിപ്രായം. പ്രോസ്പിരിറ്റി ഗോസ്പെൽ പറഞ്ഞും അൽഭുത രോഗശാന്തി ശുശ്രൂഷകൾ നടത്തിയും ആളുകളെ കംഫർട്ടബിൾ ആക്കുന്നതാണ് ഇടയത്വ ദൗത്യമെന്ന് ചിന്തിക്കുന്നവരുണ്ട്.