AD 94-ൽ ഡോമിഷ്യൻ ചക്രവർത്തിയുടെ വാഴ്ചയുടെ പതിനാലാം ആണ്ടിൽ എഫെസോസിൽ സുവിശേഷവേല ചെയ്തുകൊണ്ടിരുന്ന യോഹന്നാനെ സ്പോറേഡ്സ് ദ്വീപ സമൂഹങ്ങളുടെ ഭാഗമായ പത്മോസിലേക്ക് നാടുകടത്തി.
ദൈവ ശക്തിയിൽ ആശ്രയിച്ച് ഭാവിയെപ്പറ്റി ഉന്നത സ്വപ്നങ്ങൾ കാണുന്നവരിലും, ദൈവം ഏൽപ്പിച്ച നിയോഗങ്ങളുടെ നീലാകാശത്ത് പ്രത്യാശയുടെ ചിറകുവിരിച്ച് പറക്കുന്നവരിലും ആണ് ദൈവം പ്രസാദിക്കുന്നത്.
ലഹരിആസക്തിയും ലൈംഗിക വൈകൃതങ്ങളും മാർക്ക് എന്ന യുവാവിന്റെ ജീവിതം പെരുവഴിയിലാക്കി. ന്യൂയോർക്ക് നഗരത്തിൽ കുടുംബമായി അഭിമാനത്തോടെ ജീവിച്ചിരുന്ന മാർക്കിന്റെ ജീവിതത്തിൽ കടന്നുവന്ന ഈ രണ്ട് പാപങ്ങൾക്ക് കനത്ത വില കൊടുക്കേണ്ടി വന്നു.
കർത്താവും ശിഷ്യന്മാരും ഗലീല കടലിലൂടെ ഒരു ചെറിയ പടകിൽ യാത്ര ചെയ്തപ്പോൾ കൊടുങ്കാറ്റും തിരമാലകളും ഉണ്ടായി. പടകിൽ ശാന്തമായി ഉറങ്ങുകയായിരുന്നു ക്രിസ്തുവിനെ ഭയഭ്രാന്തരായ ശിഷ്യന്മാർ വിളിച്ചുണർത്തി: 'നാഥാ,ഞങ്ങൾ നശിച്ചു പോകുന്നു' എന്ന് പറഞ്ഞു.
ജീവിതത്തിലെ പരാജയങ്ങളും തെറ്റുകളും അബദ്ധങ്ങളുമൊക്കെ വലിയ അപമാനഭാരവും ലജ്ജയും ഉണ്ടാക്കാറുണ്ട്. സമാധാനവും സന്തോഷവും സ്വാതന്ത്ര്യബോധവും പ്രതിസന്ധിയിലാക്കുന്ന വികാരങ്ങളാണ് ലജ്ജയും അപമാനഭാരങ്ങളും.