കപടഭക്തിയും വഞ്ചനയും ആരിൽ കണ്ടാലും വിമർശിക്കുകയും തിരുത്തുകയും ചെയ്യുന്ന പ്രതികരണരീതി ആയിരുന്നു യേശുക്രിസ്തുവിന്റേത്. മനുഷ്യന്റെ ഹൃദയവിചാരങ്ങളെ സസൂക്ഷ്മം വായിക്കാൻ കഴിയുന്ന നീതിയുള്ള ന്യാധിപനായ ക്രിസ്തുവിന് അതിനുള്ള അധികാരമുണ്ട്.
യേശുവിൽ നിന്ന് പ്രശംസ നേടിയ അനേകർ സുവിശേഷത്തിൽ ഉണ്ട്. അതിൽ ഒരാളാണ് കനാന്യസ്ത്രീ. 'സ്ത്രീയെ നിന്റെ വിശ്വാസം വലിയത്' എന്ന അമൂല്യ അംഗീകാരമായിരുന്നു വിശ്വാസത്തിന്റെ നായകനായ ക്രിസ്തുവിൽ നിന്ന് അവൾക്ക് ലഭിച്ചത്.
ഒരു സാബത്ത് ദിവസം വിളഞ്ഞുകിടക്കുന്ന വയലിലൂടെ ക്രിസ്തുവും ശിഷ്യന്മാരും പോകുമ്പോൾ ശിഷ്യന്മാർ കതിരുകൾ പറിക്കാൻ തുടങ്ങി. ശാബത്തിൽ നിഷിദ്ധമായത് ചെയ്യുന്നതിനെ പരീശന്മാർ ചോദ്യംചെയ്തു. പുറപ്പാട് പുസ്തകം 31:14 വകുപ്പ് പ്രകാരമുള്ള ഗൗരവമേറിയ ചാർജ് ഷീറ്റ് ആണ് കർത്താവിൻ എതിരെ കൊണ്ടുവന്നത്: