സത്യം അറിയുക, സ്വാതന്ത്രരാവുക

യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ്‌ എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്‌.'

ദൈവസാന്നിധ്യം

ദൈവത്തിനു സ്തോത്രം!

കർത്താവിൽ പ്രിയ സഹോദരങ്ങളെ, 

അനുതാപ ഹൃദയവും ആത്മാവിലും സത്യത്തിലുമുള്ള ആരാധനയുമുള്ളിടത്ത് ദൈവസാന്നിധ്യമുണ്ടാകും. തിരുവചന സാക്ഷ്യങ്ങൾ...

 

'കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക്‌ ആശ്വാസം നല്‍കുകയും ചെയ്യും.'

ദൈവമേ, ഹൃദയകണ്ണുകൾ തുറക്കേണമേ

'അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്‌ട്യം ദര്‍ശിക്കാന്‍ എന്റെ കണ്ണുകള്‍ തുറക്കണമേ!'
സങ്കീര്‍ത്തനങ്ങള്‍ 119 : 18

വൈകിയിട്ടില്ല

'കാലം പോക്കി പാഴായവയെ സേവിച്ചീ ഞാൻ
ജീവാന്ത്യത്തിൽ കൈക്കൊൾകെന്നെ ഞാൻ നിന്റേതാകാം
മായാരാജാവെന്നെ വധിപ്പാനെയ്തൂ ബാണം
സേനാധീശാ! സൗഖ്യം നേടാനൗഷധമേകൂ'
(മാർ യാക്കോബ്, വ്യാഴം -രാത്രി നമസ്കാരം)

കരുണയുള്ളവരായിരിക്കണം

ഒരുവൻ തന്റെ സമസൃഷ്ടിയോടു ദയ ചെയ്യണമെന്നുള്ളത് പൊതു ചുമതലയാകുന്നു. അവൻ ദയ ചെയ്യുന്നില്ലെങ്കിൽ, നീതിയാൽ ശിക്ഷിക്കപ്പെടും. സമ്പന്നരെ, സഹോദരങ്ങൾക്ക് വേണ്ടി,  'ദൈവത്തിന്റെ സമ്പത്ത്' വിനിയോഗിക്കുവാൻ, കർത്താവിനാൽ നിയോഗിക്കപ്പെട്ടിരിക്കുന്ന കാര്യവിചാരകരാണ് നിങ്ങളെന്ന് അറിഞ്ഞുകൊള്ളണം. 

ജീവിതം ഹൃസ്വമാണ്

'ഓ! പകലേ നിൻ ശോഭനഗാത്രം പാരം ശ്രേഷ്ഠം
ഭാസുരമാം നീ സത്തുള്ളോൻ തേജോരൂപൻ
മങ്ങിയ സായംസന്ധ്യയിൽ നിന്നെ മായിച്ചീടും
കൂരിരുൾ കൂടും മറയാൽ നീക്കും നിൻ ചൈതന്യം.'
(മാർ യാക്കോബ്, വ്യാഴം-പ്രഭാത നമസ്കാരം)

ദൈവത്തോട് ചേർന്ന് നില്ക്കു

' നോമ്പാൽ കോപം നീങ്ങുന്നോനം താതൻ സ്തുത്യൻ
പ്രാർത്ഥന മൂലം പിഴ പോക്കിടും പുത്രൻ വന്ദ്യൻ
നോമ്പാമീ വാൾ സഭക്കേകിയ റൂഹാ പൂജ്യൻ
മൂന്നാളെന്നാലൊന്നായ് മേവും ദൈവം സ്തുത്യൻ'
(മാർ യാക്കോബ്, ബുധൻ -രാത്രി നമസ്കാരം)

വിനയ ഹൃദയത്തിലെ പ്രാർത്ഥനക്ക് പ്രതിഫലം വലുത്

എളിമയോടെ ദൈവ സന്നിധിയിൽ കരുണയും മനോഗുണവും  യാചിക്കണം. എന്തെന്നാൽ കർത്താവ് കാരുണ്യവാനും ദുഃഖത്തോടെ വിളിക്കുന്നവന്  ഉത്തരം നൽകുന്നവനുമാണ്.

മാൻ നീർച്ചാലിലേക്കെന്നപോലെ

മണിനാദം കേൾക്കുമ്പോൾ സന്തോഷത്തോടെ ദേവാലയത്തിലേക്ക് ഓടുക. പ്രാർത്ഥനയ്ക്ക് നിൽക്കുമ്പോൾ നിന്റെ മനസ്സ് അധർമ്മ- ലൗകിക ചിന്തകളിൽ  അലയാതിരിക്കാൻ  ദൈവത്തിൽ ഏകാഗ്രമാക്കണം.

ജീവനുള്ള തിരുവചനം

'അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്‌ഷിച്ചിരിക്കുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 119 : 11

Pages