പലപ്പോഴും വലിയ ശത്രു സൈന്യം നമുക്ക് ചുറ്റും അണിനിരക്കാറുണ്ട്. ഭയം, ആകാംക്ഷ, അനിശ്ചിതത്വം തുടങ്ങിയ ശത്രുക്കൾ ഭീഷണിയുടെ ആയുധങ്ങളുമായി നമ്മുടെ ചിന്തകളിലും വികാരങ്ങളിലും വിഭ്രമാവസ്ഥ സൃഷ്ടിക്കാറുണ്ട്.
ദൈവത്തിന്റെ അടുക്കലേക്ക് വരുവാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത് ബൈബിളിലെ ആവർത്തിക്കുന്ന പ്രമേയമാണ്. ഭൗതിക ലോകവുമായി നമുക്ക് ബന്ധപ്പെടുവാൻ കഴിയുന്നതുപോലെ ദൈവ സവിധത്തിലേക്കും നമുക്കും കടന്നു ചെല്ലാൻ കഴിയും.