'മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.' സങ്കീർത്തനങ്ങൾ 17:4 -5
'മടുത്തുപോകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട് ഒരു ഉപമ പറഞ്ഞു.' ലൂക്കാ 18 : 1
പ്രാര്‍ത്ഥനകൾക്ക് പെട്ടെന്ന് മറുപടി ലഭിക്കാതിരിക്കുകയോ, നമ്മൾ ആഗ്രഹിക്കുന്ന ഉത്തരം കിട്ടാതിരിക്കുകയോ ചെയ്യുമ്പോൾ പ്രാര്‍ത്ഥന നിര്‍ത്തുവാനുള്ള പ്രേരണയും അവിശ്വസവും ഉണ്ടായേക്കാം.
'അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻമുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.'
വെളിപ്പാടു 7:15